ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയം നൽകുന്ന വിവിധ ഔദ്യോഗിക രേഖകൾ ക്യു-പോസ്റ്റ് (Q-Post) വഴി അയക്കുമ്പോൾ, അവയുടെ തത്സമയ വിവരങ്ങൾ അറിയാൻ മെട്രാഷ് 2 (Metrash2) ആപ്ലിക്കേഷനിലെ 'ക്യു-പോസ്റ്റ് ട്രാക്കിംഗ്' (QPost Tracking) സേവനം പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഓർമ്മപ്പെടുത്തൽ.മെട്രാഷ് 2 വഴി അപേക്ഷിച്ച പാസ്പോർട്ട്, ഖത്തർ ഐഡി (QID), ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകൾ പോസ്റ്റൽ വഴിയാണ് വരുന്നത് എങ്കിൽ, അവ നിലവിൽ എവിടെ എത്തി എന്ന് ആപ്പിലൂടെ തന്നെ പരിശോധിക്കാം.ഉപഭോക്താക്കൾക്ക് തങ്ങളുടെ രേഖകൾക്കായി ഖത്തർ പോസ്റ്റ് ഓഫീസുകളിലോ മന്ത്രാലയത്തിന്റെ ഓഫീസുകളിലോ നേരിട്ട് പോയി അന്വേഷിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.മെട്രാഷ് 2 വഴി ലഭ്യമാകുന്ന 220-ലധികം സേവനങ്ങളിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന ഒന്നായി ഈ ട്രാക്കിംഗ് സംവിധാനം മാറിയിട്ടുണ്ട്. ......
ദോഹ: ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ അഹമ്മദ് അഫ്സൽ ബഡെ (9 വയസ്), മുഹമ്മദ് ഷഹീദ് ഖുറൈശി (10 വയസ്) എന്നിവരാണ് മരിച്ചത്.
അഫ്സൽ കാഹിറുദീൻ ബഡെ - റുബൈന ദമ്പതികളുടെ മകനാണ് അഹമ്മദ് അഫ്സൽ. ......
ദോഹ:ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (IBPC Qatar) തങ്ങളുടെ പ്രമുഖ വിജ്ഞാന വിനിമയ വേദിയായ 'മൺഡേ ബൈറ്റ്സിന്റെ' (Monday Bites) 50-ാം സെഷൻ ദോഹ ഐബിസ് ഹോട്ടലിൽ വെച്ച് വിപുലമായി ആഘോഷിച്ചു. 'ദി ഗോൾഡൻ 50: ദി മിനി ബൈറ്റ്സ് എൻകോർ' എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ മുൻ സെഷനുകളിലെ പ്രമുഖ സ്പീക്കർമാർ പങ്കെടുത്ത് സംസാരിച്ചു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ സന്ദീപ് കുമാർ മുഖ്യാതിഥിയായിരുന്നു. ......
ദോഹ:അന്താരാഷ്ട്ര നഴ്സസ്ദിനത്തോടനുബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക ആഘോഷ പരിപാടികൾ പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ആരോഗ്യമേഖലയിൽ നഴ്സുമാർ നൽകുന്ന സതുല്യമായ സേവനങ്ങളെ ആദരിക്കുന്നതിനും അവരുടെ പ്രാധാന്യം സമൂഹത്തിന് മുന്നിൽ വിളിച്ചോതുന്നതിനുമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.ആഘോഷത്തിന്റെ ഭാഗമായി വിവിധ ആരോഗ്യ സ്ഥാപനങ്ങൾ ഒരുക്കിയ പ്രദർശന സ്റ്റാളുകൾ മന്ത്രി സന്ദർശിച്ചു. ......
ദോഹ:ഈ വർഷത്തെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ജൂൺ 21 ഞായറാഴ്ച ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ദുൽഹജ്ജ് മാസം ജൂൺ 12 വെള്ളിയാഴ്ച ആരംഭിക്കുമെന്നും അതനുസരിച്ച് ബലിപെരുന്നാൾ ജൂൺ 21-ന് ആയിരിക്കുമെന്നുമാണ് റിപ്പോർട്ട്.ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ദുൽഹജ്ജ് മാസപ്പിറവി ജൂൺ 12 വെള്ളിയാഴ്ചയായിരിക്കും.ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 20 ശനിയാഴ്ച നടക്കും.അറഫാ ദിനത്തിന് പിറ്റേന്നായ ജൂൺ 21 ഞായറാഴ്ച രാജ്യം പെരുന്നാൾ ആഘോഷിക്കും.
മെയ് 12 ചൊവ്വാഴ്ച വൈകുന്നേരം ചന്ദ്രപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാലാണ് ദുൽഹജ്ജ് മാസം ജൂൺ 12-ന് ആരംഭിക്കുമെന്ന് കണക്കാക്കുന്നത്. ......
ദോഹ:ഖത്തറിലെ സ്വകാര്യ സ്കൂളുകളിൽ വിവിധ പാഠ്യപദ്ധതികളിൽ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം 'പ്രൗഡ് ഓഫ് യു' (Proud of You) പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചു. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ......
കാസർകോട്: കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു. ചാമുണ്ഡിക്കുന്നിലെ വിജയൻ (56) ആണ് മരിച്ചത്. ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് വിജയൻ.......
രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. ഷെയര്‍ മാര്‍ക്കറ്റ് തകര്‍ന്നു.......
2008-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ ചിത്രമാണ് 'സിലന്തി'. നവാഗത സംവിധായകനായ ആധിരാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മുന്ന, മോനിക എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഈ ചിത്രം തെലുങ്കിൽ 'എർര കുലാബി' എന്ന പേരിലും, ഹിന്ദിയിൽ 'ജാൽ - തി നെറ്റ്' എന്ന പേരിലും ഡബ്ബിങ്ങ് ചെയ്തു റിലീസ് ചെയ്തിരുന്നു. ......
അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരിയുടെ അമരക്കാരനാകുന്നത്.
ലഫ്റ്റനൻ്റ് ഗവർണർ കൈലാഷ് നാഥനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്
മുഖ്യമന്ത്രിക്ക് പുറമെ രണ്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
എൻ ആർ കോൺഗ്രസ് - ബി ജെ പി സഖ്യമാണ് പുതുച്ചേരിയിൽ ഭരണം നടത്തുന്നത്. ബി ജെ പിയിൽ നിന്ന് എ നമശിവായവും ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബി ജെ പിക്ക് ഇത് വലിയ നേട്ടമാണ്. ......